മെഡിസെപ് മറ്റൊരു സ്പ്രിംഗ്ളർ: വേണുഗോപാൽ

Thursday 23 April 2026 2:52 AM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് രോഗികളുടെ ഡേറ്റ സ്പ്രിംഗ്ളർക്ക് കൈമാറിയതിനു സമാനമായ രീതിയിലാണ് മെഡിസെപ് ഗുണഭോക്താക്കളുടെ വ്യക്തിവിവരങ്ങളും രോഗവിവരങ്ങളും രണ്ടു സ്വകാര്യ കമ്പനികൾക്ക് സർക്കാർ കൈമാറിയതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ആരോപിച്ചു. അഴിമതി മണക്കുന്ന ഈ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെ.സി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദ്രോഹമായി മാറിയ ഇടപാടിലെ ഒന്നാം പ്രതി പിണറായി സർക്കാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.