പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Thursday 23 April 2026 12:56 AM IST
പ്രതിഷേധ ധർണ്ണ കൗൺസിലർ ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: മത്സ്യബന്ധനത്തിനിടയിൽ രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ മരിച്ചതിൽ സർക്കാർ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച ആരോപിച്ച് ഹാർബർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബേപ്പൂർ ഹാർബറിൽ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തിന് സമീപമാണ് ധർണ സംഘടിപ്പിച്ചത്. കരിച്ചാലി പ്രേമന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. കൺവീനർ മുഹമ്മദ് ഹനീഫ, ടി. കെ അബ്ദുൾ ഗഫൂർ, ജബ്ബാർ, മൊക്കത്ത് വാസു, കെ പി ഹുസൈൻ, കെ ബബീഷ്, ലാലു പ്രദീപ്, കെ പി റിയാസ് ഹാജി, എം ഷെറി, കരുണാകരൻ, മൊയ്തീൻ കോയ, എം ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.