കീം പ്രവേശന പരീക്ഷ പൂർത്തിയായി

Thursday 23 April 2026 12:56 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ,സർക്കാർ എയ്ഡഡ്,സർക്കാർ കോസ്​റ്റ് ഷെയറിംഗ്, സ്വാശ്രയ എൻജിനീയറിംഗ് കോളേജുകളിലെ വിവിധ ബി.ടെക് പ്രോഗ്രാമുകളിലേക്കും ബി.ഫാം കോഴ്സുകളിലേക്കുമുള്ള പ്രവേശന പരീക്ഷ (കീം2026)പൂർത്തിയായി.ഏപ്രിൽ 17 മുതൽ കേരളത്തിൽ 152 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടന്നത്.കേരളത്തിൽ 95016 പേരും,ഷാർജ, ബഹ്റൈൻ, കുവൈ​റ്റ്, ഡൽഹി,മുംബയ് എന്നിവിടങ്ങളിലായി 1684 പേരും പരീക്ഷയ്ക്ക് ഹാജരായി.ബി.ഫാം പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ 30970 പേർ ഹാജരായി.ഷാർജ, ബഹ്റൈൻ, കുവൈ​റ്റ്, ദുബായ്, ഡൽഹി, മുംബയ്,ചെന്നൈ എന്നിവിടങ്ങളിലായി 171 പേർ പരീക്ഷ എഴുതി.