മുഖ്യമന്ത്രി തൃശൂരിലെത്തും
Thursday 23 April 2026 2:22 AM IST
തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തിലെ രക്ഷാപ്രവർത്തനം വിലയിരുത്താനും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലേക്ക് പോവും. ഇന്നോ നാളെയോ എത്തുമെന്നാണ് സൂചന. ചെന്നൈയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്ത് തിരിച്ചെത്തി. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം തൃശൂരിലേക്ക് പോവുമെന്ന് ഇന്നലെ രാവിലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.