കുസാറ്റ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
Thursday 23 April 2026 12:51 AM IST
കളമശേരി: കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥി, ആലപ്പുഴ കുമാരപുരം പുത്തൻകരയിൽ കിഴക്കേതിൽ ദിലീപിന്റെ മകൻ ധനുഷി (21) നെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.
ധനുഷ് സെമസ്റ്റർ പരീക്ഷയ്‌ക്കായി ഹാജർ കുറവ് പരിഹരിക്കാൻഇന്നലെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായിരുന്നു. സമയമായിട്ടും കാണാതിരുന്നതിനാൽ അദ്ധ്യാപിക ഫോണിൽ വിളിച്ചു. ഫോൺ എടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈകിട്ട് 5 മണിയോടെ ധനുഷ് വാടകയ്‌ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ മുറിയുടെ ജനലഴിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കളമശേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.