ചൂട് ഉയരുന്നു; പാലക്കാട് 41 ഡിഗ്രി കടന്നു
Thursday 23 April 2026 1:05 AM IST
തിരുവനന്തപുരം: ഒറ്റപ്പെട്ട വേനൽ മഴയ്ക്കിടയിലും സംസ്ഥാനത്ത് ചൂട് ഉയരുന്നു. പാലക്കാട് ഈ സീസണിലെ ഉയർന്ന താപനിലയായ 41.1 ഡിഗി രേഖപ്പെടുത്തി. 2024ൽ പാലക്കാട് താപനില 41.8ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ഉയർന്നതാപനില ഇന്നലെയാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ താപനില 39.8 ആയും തൃശൂരിൽ 39.3 ആയും ഉയർന്നു. വെളളിയാഴ്ചവരെ പാലക്കാട് ഉയർന്നതാപനില 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും ആലപ്പുഴ,പത്തനംതിട്ട, എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നിവിടങ്ങളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടായിരിക്കും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.