സ്‌ട്രോംഗ് റൂം കാവലിനിടെ തർക്കം; കാണാതായ ബി.എസ്.എഫ് ജവാന്മാരെ കണ്ടെത്തി

Thursday 23 April 2026 1:28 AM IST

മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിന്റെ സുരക്ഷാ കാവലിനിടെ കാണാതായ രണ്ട് ബി.എസ്.എഫ് ജവാന്മാരെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. മേലുദ്യോസ്ഥനെതിരെയുള്ള തർക്കത്തെ തുടർന്ന് ക്യാമ്പിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞാണ് ഇരുവരും പോയതെങ്കിലും ക്യാമ്പിലെത്തിയില്ല. ഇതോടെ ബി.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലാണ് സ്‌ട്രോംഗ് റൂം ഒരുക്കിയിരുന്നത്. അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കമാണ് പ്രശ്നമെന്നാണ് സൂചന. ഇരുവരെയും പൊലീസിൽ സ്റ്റേഷനിൽ ഹാജരാക്കി കേസ് തീർപ്പാക്കി. ജവാന്മാർ അസം, മദ്ധ്യപ്രദേശ് സ്വദേശികളാണ്.