ചെൽസിയെ ചതച്ച് ബ്രൈറ്റൺ
Thursday 23 April 2026 8:07 AM IST
ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റൺ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ചെൽസിയെ വീഴ്ത്തി. കഡിയോഗ്ളു. , ഹിൻഷൽവുഡ്, ഡാനിവെൽബാക്ക് എന്നിവരാണ് ബ്രൈറ്റണിൻ്റ സ്കോറർമാർ. ജയത്തോടെ ചെൽസിയെ മറികടന്ന് ബ്രൈറ്റൺ ആറാം സ്ഥാനത്ത് എത്തി. ചെൽസി എഴാം സ്ഥാനത്തായി. ലീഗിൽ തുടർച്ചയായ അഞ്ചാo തോൽവി വഴങ്ങിയ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തുലാസിലായി.