റബാഡ പുകവലി വിവാദത്തിൽ
അഹമ്മദാബാദ്: ഐ.പി.എൽ ടീമായ ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ ടീം താമസിക്കുന്ന ഹോട്ടലിൽ വച്ച് പുകവലിക്കുന്നതായി സംശയിക്കുപ്പെടുന്ന തരത്തിലുള്ള വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.
ഗുജറാത്ത് ടൈറ്റൻസിന്റെ ട്രെയിനിംഗ് ജേഴ്‌സി ധരിച്ച് റബാഡയോട് സദൃശ്യമുള്ലയാൾ സിഗരറ്റ് പോലുള്ലതെന്തോ വലിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ട്രെയിനിംഗ് ജേഴ്‌സി ധരിച്ച ചിലർ ഇയാളുടെ സമീപത്തുണ്ട്.
എന്നാൽ വീഡിയോയെക്കുറിച്ച് ഗുജറാത്ത് ടൈറ്റൻസ് ടീമോ റബാഡയോ പ്രതികരിച്ചിട്ടില്ല. അതേസമയം വീഡിയേ പുറത്തുവന്നതോടെ റബാഡയ്ക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നു.
വിലക്കപ്പെട്ട റബാഡ
കഴിഞ്ഞ വർഷം ഉത്തേജക മരുന്ന് നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനാൽ ദക്ഷിണാഫ്രിക്കൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ് ഫ്രീ സ്‌പോർട്സ് റബാഡയ്ക്ക് ഒരു മാസത്തെ വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് വന്നതിനാൽ കഴിഞ്ഞ ഐ.പി.എൽ സീസണിനിടെ റബാഡ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് വിലക്കിന്റെ കാലാവധി കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്. ആ വിലക്കിന് കാരണമായ ഉത്തേജക മരുന്ന് പരിശോധനയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സീസണിൽ ഗുജറാത്തിനായി മികച്ച പ്രകടനം തുടരുന്ന റബാഡ 6 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ വീഴ്‌ത്തിക്കഴിഞ്ഞു.