റോയൽ ബൗളിംഗ്

Thursday 23 April 2026 8:13 AM IST

ലക്‌നൗ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 40 റൺസിന് ലക്‌നൗ സൂപ്പർ ജയ്ന്റ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ലക്‌നൗവിനെ കൃത്യതയോടെ പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാർ 18 ഓവറിൽ 119 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു,​ ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രേ ബർഗ‌ർ,​ ബ്രിജേഷ് ശർമ്മ എന്നിവർ രണ്ടും രവീന്ദ്ര ജഡേജ,​ രവി ബിഷ്‌ണോയി എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്‌ത്തി.നാല് ലക്‌നൗ ബാറ്റർമാർ ഡക്കായി. ക്യാപ്‌ടൻ റിഷഭ് പന്ത്,​ ആയുഷ് ബധോനി,​ എയ്‌ഡൻ മർക്രം, മൊഹ്‌സിൻ ഖാൻ എന്നിവരാണ് പൂജ്യരായത്. അർദ്ധ സെഞ്ച്വറി നേടിയ മിച്ചൽ മാർഷാണ് (41 പന്തിൽ 55)​ ലക്നൗവിന്റെ ടോപ് സ്കോറർ. മാർഷിനെ കൂടാതെ നിക്കോളാസ് പൂരാൻ (22)​,​ ഇംപാക്ട് പ്ലെയർ ഹിമ്മത് സിംഗ് (15)​ എന്നിവർക്ക് മാത്രമേ ലക്നൗ ബാറ്റർമാരിൽ രണ്ടക്കത്തിൽ എത്താനായുള്ളൂ. 11 റൺസിൽ എത്തിയപ്പോൾ തന്നെ അവർക്ക് 3 വിക്കറ്റ് നഷ‌്ടമായിരുന്നു.

നേരത്തേ ഒ​രു​ഘ​ട്ട​ത്തി​ൽ​ 77​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​രാ​ജ​സ്ഥാ​ൻ,​ ​വെ​റ്റ്റ​ൻ​ ​ഓ​ൾ​റൗ​ണ്ട​ർ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ​യു​ടെ​ ​ബാ​റ്റിം​ഗാ​ണ് ​രാ​ജ​സ്ഥാ​നെ​ ​മാ​ന്യ​മാ​യ​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ 29​ ​പ​ന്തി​ൽ​ 2​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ ​ജ​ഡേ​ജ​ 43​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു. യ​ശ്വ​സി​ ​ജ്‌​സ്വാ​ൾ​ ​(12​ ​പ​ന്തി​ൽ​ 22​),​ ​ഹെ​റ്റ്മേ​യ​ർ​ ​(22​),​ ​ക്യാ​പ്ട​ൻ​ ​റി​യാ​ൻ​ ​പ​രാ​ഗ് ​(20​), ഡൊ​ണോ​വ​ൻ​ ​ഫെ​രേ​രി​യ​ ​(20​),​ ​ശു​ഭം​ ​ദു​ബെ​ ​(11​ ​പ​ന്തി​ൽ​ 19​),​ വൈ​ഭ​വ് ​സൂ​ര്യ​വം​ശി​ ​(8​),​ ​ധ്രു​വ് ​ജൂ​റ​ൽ​ ​(0​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഇ​ന്നലെ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​മ​റ്റ് ​രാ​ജ​സ്ഥാ​ൻ​ ​ബാ​റ്റ​ർ​മാ​രു​ടെ​ ​പ്ര​ക​ട​നം.​ ​ന​ന്നാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ 32​ ​റ​ൺ​സി​ൽ​ ​വ​ച്ച് ​രാ​ജ​സ്ഥാ​ന് ​ആ​ദ്യ​ 3​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യി.​ ​ജ​യ്സ്വാ​ളി​നെ​യും​ ​ജു​റ​ലി​നേ​യും​ ​ഷ​മി​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​മ​ട​ക്കി. മൊ​ഹ്‌​സി​ൻ​ ​ഖാ​നെ​റി​ഞ്ഞ​ ​അ​ടു​ത്ത​ ​ഓ​വ​‌​ർ​ ​മെ​യ്‌​ഡ​നാ​ക്കി​യ​ ​സൂ​ര്യ​വം​ശി​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ദി​ഗ്‌വേ​ഷ് ​റാ​ത്തി​ക്ക് ​ക്യാ​ച്ച് ​കൊ​ടു​ത്തു​ ​മ​ട​ങ്ങു​ക​യും​ ​ചെ​യ്തു. ഏ​ഴാം​ ​വി​ക്ക​റ്റി​ൽ​ 25​ ​പ​ന്തി​ൽ​ 49​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​ക​ട്ടു​ണ്ടാ​ക്കി​യ​ ​ജ​ഡേ​ജ​യും​ ​ദു​ബെ​യും​ ​ചേ​ർ​ന്നാ​ണ് ​രാ​ജ​സ്ഥാ​നെ​ 150​ ​ക​ട​ത്തി​യ​ത്.​ഷ​മി​യും​ ​പ്രി​ൻ​സും​ ​മൊ​ഹ്‌​സി​നും​ 2​ ​വി​ക്ക​റ്റ് ​വീ​തം​ ​നേ​ടി.

രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ലക്നൗ ഒമ്പതാമതാണ്.

ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഹൊഹന്നാസ്ബർഗ്: വനിതാ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക

ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് വൈകി തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസ് നേടി.

. ആദ്യ രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു ജയം.

ഇന്ന്

മുംബയ്- ചെന്നൈ

(രാത്രി 7.30 മുതൽ)