ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ മീഡിയനിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

Thursday 23 April 2026 2:51 PM IST

കൊച്ചി: തൃപ്പൂണിത്തുറയിൽ നിയന്ത്രണംവിട്ട ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര- പേട്ട ഭാഗത്ത് 953-ാം നമ്പർ മെട്രോ തൂണിന് സമീപമാണ് അപകടമുണ്ടായത്.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഹോർമിസിനെ ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയിൽ നിന്നും വൈറ്റിലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു യുവാവ്. എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരങ്ങൾ: സെലിൻ, ജോസഫ്