ചേരാനല്ലൂരിൽ രാസലഹരി വേട്ട
Friday 24 April 2026 1:43 AM IST
കളമശേരി: ചേരാനല്ലൂരിൽ 11.68 ഗ്രാം എം.ഡി.എം.എയുമായി പള്ളുരുത്തി ചിറക്കൽ ബ്രിഡ്ജ് അഷ്ന മൻസിലിൽ പി.എം. ഷമീറിനെ (50) പൊലീസ് പിടികൂടി. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം വി.എ.ഐ പടി ഭാഗത്തെ അപ്പാർട്ടുമെന്റിൽ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച ലഹരിമരുന്നുമായി പ്രതി പിടിയിലായത്. തോപ്പുംപടി, തൃക്കാക്കര, മരട് പൊലീസ് സ്റ്റേഷനുകളിലും എറണാകുളം എക്സൈസ് റേഞ്ചിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിൻ ബി. മാത്യുവാണ് ഷമീറിന് മയക്കുമരുന്ന് കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.