ഗാന്ധി പീസ് ഫൗണ്ടേഷൻ ചർച്ച

Friday 24 April 2026 12:46 AM IST
ഗാന്ധി പീസ് ഫൗണ്ടേഷൻ

കൊച്ചി: 'സിവിൽ നിയമ ലംഘനങ്ങളുടെ ദേശ പാതകൾ" എന്ന വിഷയത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ നടത്തിയ പൊതു ചർച്ച ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. മഹാരാജാസ് കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകൻ പ്രൊഫ. വിനോദ്കുമാർ കല്ലോലിക്കൽ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. അബ്ദുൽ കരീം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി. സുഗതൻ, ടി.ആർ. പ്രേംകുമാർ, ജയിംസ് ലൂക്ക, നോർബർട്ട് അടിമുറി, മാത്യൂസ് പുതുശേരി, പി.എൻ. സുരേന്ദ്രൻ, ഡോക്ടർ ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു. പൊതു ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.