ഹജ്ജ് പരിശീലനക്ലാസ് 

Friday 24 April 2026 1:11 AM IST
മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ നടത്തിയ ഹജ്ജ് പരിശീലന ക്ലാസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി.എം.ജാസ്മിൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ മണ്ണാർക്കാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലെ തീർത്ഥാടകർക്കുള്ള മൂന്നാംഘട്ട ഹജ്ജ് പരിശീലന ക്ലാസ് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. പി.എം.ജാസ്മിൻ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം മണ്ഡലം ട്രെയിനർ ആരിഫ് അദ്ധ്യക്ഷനായി. എം.ബഷീർ ഹാജി, വൈസ് പ്രിൻസിപ്പൽ ഡോ. ടി.കെ.ജലീൽ, ജാഫർ അലി വിളയൂർ, മുഹമ്മദലി എടത്തനാട്ടുകര, സംസ്ഥാന ഹജ്ജ് ഇൻസ്‌പെക്ടർ ഷിനോസ്, ഖാദർ ബാഷ, അലി അക്ബർ, ജബ്ബാർ, ഹംസ, റഫീഖ്, ഷെബീർ, അബ്ദുൽ റഹീം, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.