ഗുരുകുലം സ്റ്റഡി സർക്കിൾ പഠനക്ലാസ്
Friday 24 April 2026 12:34 AM IST
പെരുമ്പാവൂർ: ഇടുക്കി, എറണാകുളം, കോട്ടയം ശ്രീനാരായണ ഗുരുകുലം സ്റ്റഡി സർക്കിളുകളുടെ സംയുക്ത ഏകദിന പഠനക്ലാസ് ഞായറാഴ്ച രാവിലെ 10ന് തൊടുപുഴ പി.ആൻഡ്.ടി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ഹാളിൽ നടക്കും. വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്ര ചൈതന്യ ഉദ്ഘാടനം ചെയ്യും. സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം.എസ്.സുരേഷ് അദ്ധ്യക്ഷനാകും. സ്വാമി മുക്താനന്ദ യതി പഠനക്ലാസ് നയിക്കും. സ്വാമിനി ത്യാഗീശ്വരി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.വി.എഫ്. അരുണകുമാരി, സി.എസ്. പ്രതീഷ്, സുജൻ മേലുകാവ്, അഡ്വ.സുകുമാർ അരീക്കുഴ, എൻ.കെ. പീതാംബരൻ, സജീഷ് പദ്മനാഭൻ, കെ.പി. ലീലാമണി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.