പുസ്തകം പ്രകാശനം ചെയ്തു

Friday 24 April 2026 12:44 AM IST
വിവേകാനന്ദൻ മുനമ്പം രചിച്ച മരണവീട്ടിൽ വന്ന ദൈവം എന്ന കാവ്യഗ്രന്ഥം മുനമ്പം ബാബുവിന് നൽകി വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിതാ ഹരിദാസ് പ്രകാശിപ്പിക്കുന്നു

വൈപ്പിൻ: വിവേകാനന്ദൻ മുനമ്പം രചിച്ച മരണവീട്ടിൽ വന്ന ദൈവം എന്ന കാവ്യഗ്രന്ഥം മുനമ്പം ബാബുവിന് നൽകി വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിതാ ഹരിദാസ് പ്രകാശിപ്പിച്ചു. പള്ളത്താംകുളങ്ങരയിലെ പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാല ഹാളിൽ നടന്ന ചടങ്ങിൽ വായനശാല പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കുസുംഷലാൽ ചെറായി പുസ്തകാവലോകനം നടത്തി. സാഹിത്യപ്രവർത്തക സ്വാശ്രയസംഘം പ്രസിഡന്റ് എൻ.എസ്. ഡെയ്‌സി, സെക്രട്ടറി കവിതാ ബിജു, കെ.എസ്. സലി, വിവേകാനന്ദൻ മുനമ്പം എന്നിവർ സംസാരിച്ചു. സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘവും പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ സ്റ്റഡിസെന്ററും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.