പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
Friday 24 April 2026 12:56 AM IST
പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ഓട്ടോമൊബൈൽ വർക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷിക്കാം. അപേക്ഷാഫോം ജില്ലാ ഓഫീസിലും ബോർഡിന്റെ സൈറ്റിലും ലഭിക്കും. തൊഴിലാളിയുടെ ലൈസൻസ്, ക്ഷേമനിധി കാർഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷൻ കാർഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ : 04682 320158.