ദുരന്ത നിവാരണ പരിശീലനം

Friday 24 April 2026 12:01 AM IST

പത്തനംതിട്ട : ദേശീയ, സംസ്ഥാന, ജില്ല ദുരന്ത നിവാരണ അതോറിറ്റികൾ, മേരാ യുവ ഭാരത് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിനായി സിവിൽ ഡിഫൻസ് ടീമിനെ തയാറാക്കുന്നു. വോളണ്ടിയേഴ്സിന് ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നൽകും. 24 മുതൽ 30 വരെ പത്തനംതിട്ട കളക്ടറേറ്റിനു സമീപമുളള എസ്.എൻ.ഡി.പി ഹാളിലാണ് സൗജന്യ പരിശീലനം. പ്രായപരിധി 18 - 40. പങ്കെടുക്കുന്നവർക്ക് ദുരന്ത നിവാരണ കിറ്റ് , സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ഫോൺ : 7558892580.