വായനക്കളരി
Friday 24 April 2026 12:01 AM IST
മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'വായനക്കളരി' അവധിക്കാല ബാലവേദി പ്രവർത്തനങ്ങൾ സംബന്ധിച്ച് കൗൺസിൽ ഹാളിൽ ശില്പശാല നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ താലൂക്ക് തല ശില്പശാല ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം നജീബ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമേശ് ചന്ദ്രൻ.കെ,അനിൽകുമാർ.ജി, തമ്പി കോലോത്ത്, പ്രേമാ സത്യൻ, അനീഷ് ചുങ്കപ്പാറ, എം.വി.മാത്യു, നളിനാക്ഷൻ നായർ, ബി.വിനയസാഗർ എന്നിവർ പ്രസംഗിച്ചു.