താരമായി കാതറിൻ
Friday 24 April 2026 12:01 AM IST
അടൂർ: തായ്പേയ് ആർട്ടിസ്റ്റിക് റോളർ സ്കേറ്റിംഗ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കേഡറ്റ് ലേഡീസ് വിഭാഗത്തിൽ സ്വർണ്ണവും വെള്ളിയും നേടി അടൂരിന് അഭിനമാനമായി കാതറിൻ. അടൂർ കായകല്പ ആയുർവേദ ക്ലിനിക്കിലെ ഡോ.വരുൺ രാജിന്റെയും കടവുങ്കൽ നീത്തു ബേബിയുടെയും മകളാണ്. ക്വാർട്ടെറ്റ്, സോളോഡാൻസ് ഇനങ്ങളിലാണ് കാതറിൻ മത്സരിച്ചത്. തിരുവല്ല ചോയ്സ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ദ് ആഡ്ലർ വിഷൻ സ്ഥാപകരായ ലോക ചാമ്പ്യൻ അഭിജിത് അമൽ രാജ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡലിസ്റ്റ് വക്കസ്യ ലക്ഷ്മിനാരായണൻ എന്നിവരാണ് കാതറിന്റെ പരിശീലകർ.