ബാലസഭ സമ്മർ ക്യാമ്പ്

Friday 24 April 2026 12:02 AM IST

റാന്നി : പഴവങ്ങാടി കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലസഭ സമ്മർ ക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ജോൺ എബ്രഹാം, സനോജ് മേമന, ഗ്രാമപഞ്ചായത്ത്‌ സ്‌ഥിരം സമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു, സൂസമ്മ ജോൺസൻ, ആതിര എസ് നായർ, അന്നമ്മ തോമസ്, പ്രിയ ഷാജി, സി ഡി എസ് ചെയർപേഴ്സൺ ഉഷ.കെ.റ്റി, അനിത ഇ.റ്റി എന്നിവർ പ്രസംഗിച്ചു.