കുടുംബാരോഗ്യ സർവേ
Friday 24 April 2026 12:04 AM IST
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ കുടുംബാരോഗ്യ സർവേ ഡിജിറ്റലായി ജനകീയ ആരോഗ്യ കേന്ദ്രം മൊബൈൽ ആപ്ലിക്കേഷനിലൂടെ നടത്തുന്നു. ആരോഗ്യപ്രവർത്തകർ നടത്തുന്ന വിവിധ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരം ശേഖരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും സഹായകരമായ രീതിയിലാണ് മൊബൈൽ അപ്ലിക്കേഷൻ രൂപകല്പന ചെയ്തിരിക്കുന്നത്. ആരോഗ്യ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വീടുതോറും സർവേകളും വ്യക്തിഗത അംഗ സർവേകളും നടത്തുന്നു. ഇതുവഴി ജീവിതശൈലീ രോഗങ്ങളുടെ മോണിറ്ററിംഗ്, കാൻസർ സ്‌ക്രീനിംഗ് എന്നിവ സുഗമമാക്കുന്നു. ആധാർ വിവരം നൽകി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അഭ്യർത്ഥിച്ചു.