പി.എസ്.സി പ്രായോഗിക പരീക്ഷ
തിരുവനന്തപുരം; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 729/2024) തസ്തികയിലേക്ക് 28 ന് തിരുവനന്തപുരം, തിരുവല്ലം, ചിത്രാഞ്ജലി ഹിൽസ്, സി -ഡിറ്റിൽ വച്ച് ഫോട്ടോഗ്രാഫിയിൽ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ നടത്തും. അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ (കാറ്റഗറി നമ്പർ 322/2024) തസ്തികയിലേക്ക് 28, 29, 30 തീയതികളിലും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ244/2023) തസ്തികയിലേക്ക് 28, 29 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ443/2024-എസ്.ഐ.യു.സി.നാടാർ, 444/2024-എസ്.സി.സി.സി., 445/2024-പട്ടികജാതി) തസ്തികയിലേക്ക് മെയ് 29, 30 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.