കൈറ്റിന്റെ നീറ്റ് മോക്ക് ടെസ്റ്റുകൾ 24 മുതൽ

Friday 24 April 2026 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കൈറ്റ് മോക്ക് ടെസ്റ്റുകൾ നടത്തുന്നു. 'കീ ടു എൻട്രൻസ്' പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾ 24 മുതൽ തുടങ്ങും. വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്നു ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in ലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം.

ലോഗിൻ ലഭിക്കാത്തവർ സ്‌കൂൾ പ്രിൻസിപ്പലി​നെയോ നോഡൽ ടീച്ചറെയോ ബന്ധപ്പെടണം. മോക്ക് ടെസ്റ്റുകൾക്കു പുറമെ 20000ത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകളും നിർമ്മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠനപിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്.

എൻട്രൻസ് കോച്ചിംഗിന് പോകാൻ അവസരം ഇല്ലാത്തവർക്ക് എ.ഐ അധിഷ്ഠിത പരിശീലനം സാദ്ധ്യമാക്കുന്ന കീ ടു എൻട്രൻസിന്റെ ഭാഗമായി മേയ് 1 മുതൽ സി.യു.ഇ.ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​എ​ൻ​ട്ര​ൻ​സ് ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​സൂ​ചി​ക​യോ​ ​ചോ​ദ്യ​ങ്ങ​ളോ​ ​സം​ബ​ന്ധി​ച്ച് ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് ​ഓ​രോ​ ​ചോ​ദ്യ​ത്തി​നും​ 200​ ​രൂ​പ​ ​വീ​തം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​ച്ച് 26​ ​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​പ​രാ​തി​ ​ന​ൽ​കാം.​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ലി​ലെ​ ​'​A​n​s​w​e​r​ ​K​e​y​ ​C​h​a​l​l​e​n​g​e​ ​(​E​n​g​i​n​e​e​r​i​n​g​)​',​ ​'​A​n​s​w​e​r​ ​K​e​y​ ​C​h​a​l​l​e​n​g​e​ ​(​P​h​a​r​m​a​c​y​)​'​ ​ലി​ങ്കു​ക​ളി​ൽ​ ​ഇ​തി​ന് ​സൗ​ക​ര്യ​മു​ണ്ട്.​ ​പ​രാ​തി​ ​ശ​രി​യാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ടാ​ൽ,​ ​ആ​ ​ചോ​ദ്യ​ത്തി​ന് ​അ​ട​ച്ച​ ​ഫീ​സ് ​തി​രി​കെ​ ​ന​ൽ​കും.​ ​നി​ശ്ചി​ത​ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ​ ​ല​ഭി​ക്കാ​ത്ത​തോ​ ​ഫീ​സ​ട​യ്ക്കാ​ത്ത​തോ​ ​ആ​യ​ ​പ​രാ​തി​ക​ൾ​ ​സ്വീ​ക​രി​ക്കി​ല്ല.​ ​ത​പാ​ലി​ലോ​ ​ഇ​മെ​യി​ലി​ലോ​ ​നേ​രി​ട്ടോ​ ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.​ ​ഫോ​ൺ​:​ 0471​ 2332120,​ 0471​ 2338487,​ 0471​ 2525300.