കേരള സർവകലാശാല പരീക്ഷാഫലം
നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ ബി.കോം പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി 24 മുതൽ 28 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
ഡിപ്പാർട്ടമെന്റ് ഒഫ് ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ രണ്ട് വർഷ എം.എ കോഴ്സിന് 30നകം അപേക്ഷിക്കണം. എം.എ ഇസ്ലാമിക് ഹിസ്റ്ററി, എം .എ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് കോഴ്സുകളാണ്. വെബ്സൈറ്റ്- https://admissions.keralauniversity.ac.in
എം.ജി സർവകലാശാല പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് അഗ്രികൾച്ചറൽ ടെക്നോളജി (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 28 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും. ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ മേയ് ആറുവരെ നടക്കും.
പരീക്ഷാ തീയതി ആറാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) ഏപ്രിൽ 2026 പരീക്ഷകൾ മേയ് 11 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല ടൈം ടേബിൾ
പാലയാട് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബി.എ എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) മേയ് 2026, അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദം (എഫ്.വൈ.യു.ജി.പി 2024 അഡ്മിഷൻ റഗുലർ ആൻഡ് 2020 - 2023 അഡ്മിഷൻ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
തീയതി നീട്ടി അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2026) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി മേയ് 10 വരെ നീട്ടി.
പരീക്ഷാ തീയതി പുനഃക്രമീകരിച്ചു മഞ്ചേശ്വരം സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽ എൽ.ബി (റഗുലർ/ സപ്ലിമെന്ററി) മേയ് 2026 പരീക്ഷകൾ മേയ് 15ന് ആരംഭിക്കും.
തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം
തിരുവനന്തപുരം: കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസ്സിംഗ് & ഡാറ്റ എൻട്രി, ഡി.ടി.പി എന്നിവയിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് 9544499114, 9946900094
ഫുഡ് ടെക്നോളജി കോഴ്സ്
തിരുവനന്തപുരം: സി.എഫ്.ആർ.ഡിയുടെ കീഴിലുള്ള കോളേജ് ഒഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്സി / എം.എസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ 27 മുതൽ ആരംഭിക്കും. വിവരങ്ങൾക്ക്: 0468-2240047, 9562147793 www.supplycokerala.com.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് ജൂലായ് സെഷന് അപേക്ഷിക്കാം. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് യോഗ്യത. മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്.സി./എസ്.ടി./വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാ ഫീസ്.