മീഡിയ അക്കാഡമി പി.ജി ഡിപ്ലോമ കോഴ്സുകൾ
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് മേയ് 20 വരെ അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് നിയമാനുസൃത ഫീസിളവുണ്ടാകും. ഓൺലൈൻ അഭിരുചി പരീക്ഷയുടേയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ). ഓൺലൈനായി അപേക്ഷിക്കാൻ www.kma.ac.in. വിവരങ്ങൾക്ക്: 0484-2422275,8590320794,7356149970,9747886517.
ഐസിടാകിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:സർക്കാർ പിന്തുണയോടെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി അക്കാഡമി ഒഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്,ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് വിത്ത് ജനറേറ്റീവ് എ.ഐ ഇന്റഗ്രേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,സൈബർ സെക്യൂരിറ്റി,എസ്.ഡി.ഇ.ടി (ക്വാളിറ്റി അഷ്വറൻസ് സ്പെഷ്യലിസ്റ്റ്) എന്നിവയ്ക്കാണ് പ്രവേശനം.എൻജിനിയറിംഗ്-സയൻസ് ബിരുദധാരികൾ,മൂന്നു വർഷ എൻജിനിയറിംഗ് ഡിപ്ലോമയുള്ളവർ,പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം.മേയ് 2-ന് മുൻപായി https://ictkerala.org/interest-ൽ രജിസ്റ്റർ ചെയ്യണം. ഫോൺ:7594051437, 4712700811, info@ictkerala.org.