ഹാജിമാർക്കുള്ള സാങ്കേതിക ക്ലാസ്

Friday 24 April 2026 12:47 AM IST
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഹാജിമാർക്ക് നൽകിയ സാങ്കേതിക ക്ലാസിൽ നിന്ന്

മുക്കം: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി നടത്തുന്ന തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഹാജിമാർക്കുള്ള മൂന്നാമത് സാങ്കേതിക ക്ലാസ് മണാശ്ശേരി എം എ എം ഒ കോളേജ് സെമിനാർ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോ. ഇ.കെ സാജിദ് ഉദ്ഘാടനം ചെയ്തു.

ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി യുപി അബ്ദുൽഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റിമാരായ ബാപ്പു ഹാജി, നൗഫൽ മങ്ങാട് എന്നിവർ നേതൃത്വം നൽകി. പി.കെ. അസ്സൈൻ ഹാജിമാർക്കുള്ള നിർദേശങ്ങൾ നൽകി. അബ്ദുല്ലക്കോയ ഹാജി,ഉസ്സൈൻ ഉനൈസ്, നിസാമുദ്ദീൻ, ബഷീർ പ്രസംഗിച്ചു. അബു ഹാജി മയൂരി സ്വാഗതവും ശരീഫ് നന്ദിയും പറഞ്ഞു. ഇരുന്നൂറോളം ഹാജിമാർ പങ്കെടുത്തു.