പ്രതിഷ്ഠാദിന ഉത്സവം 29ന്
Friday 24 April 2026 12:49 AM IST
മുക്കം: കല്ലൂർ ശിവക്ഷേത്രത്തിൽ മൂന്നുദിവസത്തെ പ്രതിഷ്ഠാദിന മഹോത്സവം ബുധനാഴ്ച തുടങ്ങും.ഏപ്രിൽ 29, 30, മെയ് ഒന്ന് തീയതികളിലാണ് ഉത്സവം. ബുധനാഴ്ച രാവിലെ ഗണപതിഹോമം, പതിവു പൂജകൾ എന്നിവയ്ക്കു ശേഷം എട്ടു മണി മുതൽ കലവറ നിറയ്ക്കലും വൈകീട്ട് വിശേഷാൽ പൂജ, ദീപ സമർപ്പണം എന്നിവയും നടക്കും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ക്ഷേത്രസമിതി മുൻ പ്രസിഡന്റ് പൊയിലിൽ രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. ഏഴു മണി മുതൽ ദേവീമാഹാത്മ്യ പാരായണം, ഭജന,നൃത്തസന്ധ്യ എന്നിവ നടക്കും. വെള്ളിയാഴ്ച ഏഴു മണി മുതൽ കൃഷ്ണജം നൃത്ത വിദ്യാലയത്തിന്റെ നൃത്തശിൽപ്പം, 8.30 മുതൽ ഗാനമേള എന്നിവ അരങ്ങേറും.