ഗുരുദേവന്റെ ഉപദേശം നടപ്പാക്കണം

Friday 24 April 2026 12:50 AM IST

കൊല്ലം: കേരളത്തിലും ഇന്ത്യയിലുടനീളവും കരിമരുന്ന് സ്ഫോടനവും ആനയുടെ ആക്രമണങ്ങളും മൂലം മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിയും കരിമരവും വേണ്ടെന്ന ശ്രീനാരായണ ഗുരുവിന്റെ ഒരു നൂറ്റാണ്ട് മുൻപുള്ള നിർദ്ദേശം സർക്കാർ നടപ്പാക്കണമെന്ന് ശ്രീനാരായണ വേൾഡ് കൗൺസിൽ കേരള സംസ്ഥാന ഡയറക്ടർ ബോർഡ് യോഗം കേന്ദ്ര- സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.

കൊല്ലം ജവഹർ ബാലഭവൻ ഹാളിൽ ചേർന്ന ബോർഡ് യോഗം വേൾഡ് കൗൺസിൽ ദേശീയ ചെയർമാൻ എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അജിതാ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പെരുങ്ങഴി എസ്. സന്തോഷ് കുമാർ ആമുഖപ്രസംഗം നടത്തി. കേന്ദ്ര,സംസ്ഥാന ഭാരവാഹികളായ രാജൻ എസ്.സൗപർണ്ണിക, ജി. കൃഷ്ണകുമാർ, വൃന്ദാപ്രകാശ്, എൻ.വി. രാധാകൃഷ്ണൻ, സി.സുരേഷ്‌ കുമാർ, ബി.വത്സലകുമാരി, ടി.ജി.സുഭാഷ്, അഡ്വ.കെ.ആർ.സുരേഷ് കുമാർ, എം.പി.അനിത, എസ്. ശ്രീലത മാവേലിക്കര, സുശീലാദേവി, വിജയ ചാത്തന്നൂർ, ഷാജിലാൽ കരുനാഗപ്പള്ളി, ബാലസുന്ദരൻ. സി, അബ്ദുൽ ഖാദർ, അജിത രാജുലാൽ, തങ്കമണി ബാബു, സി.കെ.സുഭാഷ്, എസ്.ബിനുരാജ്, രാജുലാൽ, സുരേഷ് അശോകൻ, രവീന്ദ്രൻ ബാബു എന്നിവർ സംസാരിച്ചു. വേൾഡ് കൗൺസി ലിന്റെ 2025-26 ലെ കണക്കും റിപ്പോർട്ടും യോഗം അംഗീകരിച്ചു.