സൗജന്യ ആയുർവ്വേദ മെ‌ഡിക്കൽ ക്യാമ്പ്

Friday 24 April 2026 12:52 AM IST

കൊട്ടാരക്കര: യോഗക്ഷേമസഭ ജില്ലാ വനിതാ വിഭാഗത്തിന്റെയും നവനീതം ആയുർവ്വേദ സെപ്ഷ്യാലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 27ന് സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ

ബോധവത്കരണ ക്ളാസും നടക്കും. മൈലം ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 9ന് മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. യോഗക്ഷേമ സഭ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് അനിതാ വർമ്മ അദ്ധ്യക്ഷയാകും. പഞ്ചായത്ത് വിസകനകാര്യ സമിതി ചെയർമാൻ ആർ. മധു, യോഗക്ഷേമ സഭ ജില്ലാ പ്രസിഡന്റ്

എസ്. ഹരികുമാർ ശർമ്മ, നവനീതം സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോ വി. മോഹൻ എന്നിവർ സംസാരിക്കും. കെ.വി.ശുഭ സ്വാഗതവും ഉമാദേവി നന്ദിയും പറയും.