തിരുനല്ലൂർ കാവ്യോത്സവം ചിത്രരചന മത്സരങ്ങൾ

Friday 24 April 2026 12:53 AM IST

കൊല്ലം: തേവള്ളി ഓലയിൽ എ.ടി.എസ്.കെ ഗാർഡൻസിൽ മേയ് 1,2,3 തീയതികളിൽ നടക്കുന്ന 17- ​ാമത് തിരുനല്ലൂർ കാവ്യോത്സവത്തിന്റെ ഭാഗമായി തിരുനല്ലൂർ കവിതകളുടെ ആലാപന മത്സരവും ചിത്രരചനാ മത്സരവും നടക്കും. പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് വിഭാഗങ്ങളിലായാണ് കവിതാലാപന മത്സരം.പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ചിത്രരചനാ മത്സരം. മേയ് 2 രാവിലെ 10 നാണ് കവിതാലാപന മത്സരം. 3ന് രാവിലെ 10 നാണ് ചിത്രരചനാ മത്സരം. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447800530, 9387313050, 9745613944, 81379 79668 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.