മരിച്ചവരുടെ കുടുംബത്തിന് സുരേഷ് ഗോപി ലക്ഷം രൂപ നൽകും

Friday 24 April 2026 1:53 AM IST

തൃശൂർ: തിരുവമ്പാടിയുടെ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപിയുടെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ്. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യയും ട്രസ്റ്റിയുമായ രാധികയാണ് ഇക്കാര്യം അറിയിച്ചത്. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും നഷ്ടത്തിന് പകരമാകില്ലെങ്കിലും ചെറിയൊരു ആശ്വാസം പകരാനായാണ് ഈ കരുതലെന്നും രാധിക സുരേഷ് ഗോപി പറഞ്ഞു.