അതിവേഗ 500ൽ വൈഭവ് സൂര്യവംശി

Thursday 23 April 2026 11:54 PM IST

ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന താരമെന്ന റെക്കാഡ് ഇനി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിക്ക്.കഴിഞ്ഞ ദിവസം ലക്നൗവിന് എതിരായ മത്സരത്തിൽ വൈഭവ് എട്ടുറൺസേ നേടിയുള്ളൂവെങ്കിലും ഐ.പി.എൽ കരിയറിൽ 500 റൺസ് എന്ന നാഴികക്കല്ല് മറികടന്നു. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും 15കാരനായ വൈഭവാണ്. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 254 റൺസ് വൈഭവ് നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ ഓരോ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കം 252 റൺസാണ് കൗമാരതാരം നേടിയിരുന്നത്.