ഡിജിറ്റല്‍ സെൻസസ് ആദ്യബാച്ച് പരിശീലനം
Friday 24 April 2026 12:56 AM IST
കൊല്ലം:രാജ്യത്ത് ആദ്യമായി നടത്തുന്ന ഡിജിറ്റൽ സെൻസസിന്റെ ആദ്യബാച്ച് ഉദ്യോഗസ്ഥതല പരിശീലനം പൂർത്തിയായി. സെൻസസ് നിയമങ്ങൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ, വിവരശേഖരണത്തിനുള ചോദ്യങ്ങൾ, വിവരശേഖരണ രീതി, സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം, പോർട്ടലിന്റെയും ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസ് ആപ്ലിക്കേഷന്റെയും വിനിയോഗം, ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് രൂപീകരണം, ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് ലേ ഔട്ട് മാപ്പിംഗ്, സെൻസസുമായി ബന്ധപ്പെട്ട വിവിധ രേഖകൾ, പരിശീലനബാച്ച് ക്രമീകരണം, ജില്ലാ സെൻസസ് ഹാൻഡ് ബുക്ക് രൂപരേഖ തുടങ്ങിയ മേഖലകളാണ് പരിചയപ്പെടുത്തി പ്രായോഗിക പരിശീലനം ഉൾപ്പടെ നൽകിയത്. ജില്ലാ പ്രിൻസിപൽ സെൻസസ് ഓഫീസർ കളക്ടർ എൻ. ദേവിദാസ്, ജില്ലാ സെൻസസ് ഓഫീസറായ എ.ഡി.എം ടി.കെ. വിനീത്, സെൻസസ് ഡെപ്യൂട്ടി ഡയറക്ടർ വി.സി. നിഷ, സീനിയർ കമ്പൈലർ ആർ. ശ്രീലക്ഷ്മി എന്നിവർ ക്ളാസ് നയിച്ചു.