പ്രതികളെ വെറുതെ വിട്ടു
കൊല്ലം: അങ്കണവാടിയിലേക്കുള്ള വഴി തടസപ്പെടുത്തി വേലി നിർമ്മിച്ചത് ചോദ്യം ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. പനയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരെയാണ് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സൂര്യ സുകുമാരൻ വിട്ടയച്ചത്.
പനയം 45-ാം നമ്പർ അങ്കണവാടിയിലേക്കുള്ള വഴി തടസ്സപ്പെടുത്തി വേലി നിർമ്മിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് വസ്തുവിന്റെ ഉടമസ്ഥ നൽകിയ പരാതിയിലാണ് അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥലത്തെ പൊതുപ്രവർത്തകരായ ഗോപാലകൃഷ്ണപിള്ള, ഉണ്ണി, ഷാജി, പ്രമോദ്, പ്രമീള, പനയം പഞ്ചായത്തംഗം ആയിരുന്ന ഷൈലജ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഡോ. രാജശേഖരൻ എന്നിവരായിരുന്നു പ്രതികൾ. 2013 ആഗസ്റ്റ് 21ന് അങ്കണവാടിയിലേക്കുള്ള വഴി തടസപ്പെടുത്തി കമ്പിവേലി സ്ഥാപിക്കാൻ വസ്തുവിന്റെ ഉടമസ്ഥ ശ്രമിച്ചതാണ് തടഞ്ഞത്. വിസ്താരത്തിനിടെ ഒന്നാം പ്രതി ഗോപാലകൃഷ്ണപിള്ള മരണമടഞ്ഞിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. വി.വിനോദ്, അഡ്വ പ്രേം നാഥധാര എന്നിവർ ഹാജരായി.