അന്വേഷണ കമ്മിഷൻ വിപുലീകരിക്കണം

Friday 24 April 2026 12:46 AM IST

കൊല്ലം: വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ്‌ രാമചന്ദ്രൻ നായർ കമ്മിഷൻ വിപുലീകരിക്കണമെന്ന് ആൾ ഇന്ത്യ വീരശൈവ മഹാസഭ ഓണററി സംസ്ഥാന പ്രസിഡന്റ് ഡോ. ടി. പി. കുഞ്ഞുമോൻ ആവശ്യപ്പെട്ടു. പുറ്റിങ്ങൽ വെടിക്കെട്ടപകടം സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് പി.എസ്.ഗോപിനാഥനെ കൂടി കമ്മിഷനിൽ ഉൾപ്പെടുത്തണം. താൻ വെടിക്കെട്ടിനെ അനുകൂലിക്കുന്നതായി പരസ്യമായി ചാനൽ അഭിമുഖത്തിൽ പറഞ്ഞ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ വിശ്വാസ്യത തുടക്കത്തിലേ നഷ്ടമായി. വെടിക്കെട്ട് തുടരണോ എന്നതും ടേംസ് ഓഫ് റഫറൻസിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.