പോക്‌സോ കേസിൽ അജി കൃഷ്‌ണന് ഇടക്കാല മുൻകൂർ ജാമ്യം
Friday 24 April 2026 1:45 AM IST
ന്യൂഡൽഹി: പോക്‌സോ കേസിൽ എച്ച്.ആർ.ഡി.എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്‌ണന് മേയ് ഏഴുവരെ സാകേത് അഡിഷണൽ സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ ചോദ്യംചെയ്‌ത ശേഷം ഡൽഹി പൊലീസ് വിട്ടയച്ചിരുന്നു. അതിജീവിതയ്‌ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഡൽഹി പൊലീസിന് കോടതി നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത തന്റെ മകളെ അജികൃഷ്‌ണൻ പീഡിപ്പിച്ചെന്നാണ് മുൻ ജീവനക്കാരന്റെ പരാതി. 2024 ഒക്ടോബറിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ത്രിപുര, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് യാത്രപോയ സമയത്ത് അജി കൃഷ്‌ണൻ തന്റെ മകളെ നോക്കിക്കൊള്ളാമെന്ന് പറഞ്ഞ് വീട്ടിൽ താമസിച്ചു. ആ സമയത്തായിരുന്നു ലൈംഗിക അതിക്രമമെന്നും ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇതിനു പിന്നിൽ മറ്റാരോ ഉണ്ടെന്ന് സംശയിക്കുന്നതായും എച്ച്.ആർ.ഡി.എസ് പ്രതികരിച്ചിരുന്നു.