റോട്ടറി ഡിസ്ട്രിക്ട്​ കോൺഫറൻസ്​ ‘ചാകര’ നാളെ മുതൽ

Friday 24 April 2026 2:05 AM IST

ആലപ്പുഴ: റോട്ടറി ഡിസ്​ട്രിക്ട്​ 3211 കോൺഫറൻസ് ‘ചാകര’ നാളെ ആലപ്പുഴ റമദ​ ഹോട്ടലിൽ ആരംഭിക്കും. രാവിലെ 10ന്​ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ ഉദ്​ഘാടനം നിർവഹിക്കും. റോട്ടറി ഡിസ്​ട്രിക്ട്​ ഗവർണർ ഡോ. ടിന ആന്റണി അദ്ധ്യക്ഷയാകും. വിഴിഞ്ഞം സീപോർട്ട്​ എം.ഡി ഡോ. ദിവ്യ എസ്​. അയ്യർ മുഖ്യാതിഥിയാകും. മോട്ടിവേഷൻ സ്​പീക്കർ ഡോ. ഉഷ മോഹൻദാസ്​, ഡോ. സന്തോഷ്​ ജോർജ്​ കുളങ്ങ​​ര, യുട്യൂബർ പി.എം.എ ഗഫൂർ, സിനിമതാരം ഷാലു എബ്രഹാം, ഡോ. സജിത്​ ഏവൂരേത്ത്​ എന്നിവർ സംസാരിക്കും. വൈകിട്ട്​ 5.30ന്​ ​ ഡോ. മേതിൽ ദേവികയുടെ നൃത്താവിഷ്കാരം. 26ന് സമ്മേളനം​ സമാപിക്കും. 2000 പ്രതിനിധികൾ പ​ങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്നതാണ്​ ഡിസ്​ട്രിക്ട്​ 3211. വാർത്താസമ്മേളനത്തിൽ റോട്ടറി ഡിസ്​ട്രിക്ട്​ ഗവർണർ ഡോ. ടിന ആന്റണി, കൺവീനർ ഇ.കെ. ലൂക്ക്​, ആർ.കൃഷ്​ണൻ, സെബാസ്റ്റ്യൻ ജോൺ പെരയിൽ, ​ബേബി കുമാരൻ, ഷിജോ മാത്യു എന്നിവർ പ​ങ്കെടുത്തു.