അഖില കേരള ബ്ലാക്ക്ബെൽറ്റ് ടെസ്റ്റും സർട്ടിഫിക്കറ്റ് വിതരണവും
കാക്കനാട്: കരാട്ടെ ഫെഡറേഷൻ തൃക്കാക്കര ബ്രാഞ്ചും അസീസി സ്പോർട്സ് അക്കാഡമിയും ചേർന്ന് സംഘടിപ്പിക്കുന്ന 39-ാമത് അഖില കേരള ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും സർട്ടിഫിക്കറ്റ് വിതരണവും ഏപ്രിൽ 26ന് നടക്കും. കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികതൻ പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ദേശീയ, സംസ്ഥാന കരാട്ടെ ജേതാക്കളെ അനുമോദിക്കും. രാവിലെ 8ന് വേൾഡ് കരാട്ടെ ഫെഡറേഷൻ ജഡ്ജും ഷോബുക്കായ് ഇന്ത്യൻ ചീഫുമായ ഹൻഷി അൽത്താഫ് അലാമിന്റെ നേതൃത്വത്തിൽ ടെസ്റ്റ് ആരംഭിക്കും. 285 ഓളം പേർ പങ്കെടുക്കുന്ന ടെസ്റ്റിന് ശേഷം വൈകിട്ട് 3.30ന് സമാപന സമ്മേളനം നടക്കും. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഹൻഷി അൽത്താഫ് ആലം അദ്ധ്യക്ഷത വഹിക്കും. പിന്നണി ഗായിക ഗായത്രി രാജീവ് മുഖ്യാതിഥിയാകും. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.എസ്.അനിൽകുമാർ, ടി.ടി.ബാബു, ഷോബൂക്കായ് ഷിറ്റോ റിയു ഫെഡറേഷൻ രക്ഷാധികാരി സി.എസ്.വിനോദ്, ഹൻഷി ബി.അനിൽകുമാർ, എ.എസ്.സുമ, ഓൾസ്ട്രെസ്റ്റിക് ഫിനാൻഷ്യൽ സൊല്യൂഷൻ സി.ഇ.ഒ സ്നേഹ ജിസ്, എ.ജി. രാജ, എ. രവീന്ദ്രൻ, ബേബി എബ്രഹാം, പി.പി. സാജു, പി.എസ്. സന്തോഷ് എന്നിവർ സംസാരിക്കും.