ക്രൈസ്തവ ദേവാലയങ്ങളിൽ വെടിക്കെട്ട് ഉപേക്ഷിക്കണം

Friday 24 April 2026 4:59 PM IST

കൊച്ചി: വെടിക്കെട്ട് ദുരന്തങ്ങൾ തുടരുന്ന സാഹചര്യത്തിൽ ക്രൈസ്തവ ദേവാലയങ്ങളിലെ തിരുനാൾ ആഘോഷങ്ങളിൽ വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന് അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് സംസ്ഥാനതല നേതൃയോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, ബിഷപ്പുമാരായ മാതൃൂസ് മാർ സിൽവാനിയോസ്, ഡോ.മോഹൻ മാനുവൽ, ലെഫ്. കേണൽ ജേക്കബ് ജെ.ജോസഫ്, ജോർജ് സെബാസ്റ്റ്യൻ, ഷെവ.വി.സി.സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, സാജൻ വേളൂർ, അഡ്വ. ചാർളി പോൾ, പാസ്റ്റർ ജോൺ ജോസഫ്, എൽ.പ്രമീള, സാബു ജോസ്, മഞ്ജു തോമസ്, ഡെന്നിസ് ജേക്കബ്, അഡ്വ. സാജു ജേക്കബ് എന്നിവർ സംസാരിച്ചു.