'പി.എഫ് പെൻഷൻ അട്ടിമറി നീക്കം ഉപേക്ഷിക്കണം"
Saturday 25 April 2026 12:19 AM IST
കൊച്ചി: സുപ്രീംകോടതിയിലും പാർലമെന്റിലും നൽകിയ ഉറപ്പുകൾ ലംഘിക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ പദ്ധതികൾക്ക് തൊഴിൽ മന്ത്രാലയം കൂട്ടുനിൽക്കരുതെന്ന് ഓൾ ഇന്ത്യാ ഇ.പി.എഫ് മെമ്പേഴ്‌സ് ആൻഡ് പെൻഷണേഴ്‌സ് ഫോറം രക്ഷാധികാരി എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സംസ്ഥാന പ്രസിഡന്റ് ജോർജ് സ്റ്റീഫനും ആവശ്യപ്പെട്ടു. ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്ര തൊഴിൽമന്ത്രിക്ക് കത്തയച്ചു.