കബഡി പ്ലയേഴ്സ് സംഗമം നാളെ
Saturday 25 April 2026 12:03 AM IST
ചെറുവത്തൂർ: കേരളത്തിലെ പഴയകാല കബഡി കളിക്കാരുടെ സംഘടനയായ ഓൾഡ് ഈസ് ഗോൾഡ് കേരള കബഡി പ്ലയേഴ്‌സിന്റെ നാലാമത് സംഗമം നാളെ വൈകിട്ട് 4ന് കിഴക്കേമുറി വിക്ടർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ തയ്യാറാക്കിയ ഗണേശൻ മീങ്കടവിന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ നടക്കും. സംഗമത്തോടനുബന്ധിച്ചുള്ള കബഡി ടൂർണ്ണമെന്റിൽ പഴയകാല നാഷണൽ, സംസ്ഥാന, ജില്ലാ കബഡി താരങ്ങൾ മാറ്റുരക്കും. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്യും. ഓൾഡ് ഈസ് ഗോൾഡ് പ്രസിഡന്റ് മണി പാലത്തര അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.പി പ്രസാദ്, ട്രഷറർ എം. രാജീവൻ, വിക്ടർ ക്ലബ് പ്രസിഡന്റ് എം. പവിത്രൻ, സ്പോർട്സ് കൗൺസിൽ മെമ്പർ പി.പി. അശോകൻ എന്നിവർ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് മെമ്പർ എം. രാമചന്ദ്രൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.