ജിവനക്കാരില്ല
Saturday 25 April 2026 1:09 AM IST
കഞ്ചിക്കോട്: ജീവനക്കാരില്ലാത്തത് മൂലം പുതുശേരി വെസ്റ്റ് വില്ലേജിന്റെ പ്രവർത്തനം താളം തെറ്റുന്നു. വില്ലേജ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജീവനക്കാരാണ് ആകെയുള്ളത്. ഇതിൽ ഒരാൾക്ക് സെൻസസ് സ്യൂട്ടിയുമുണ്ട്. ജീവനക്കാരില്ലാത്തത് മൂലം ഫീൽഡ് വെരിഫിക്കേഷൻ പ്രവർത്തനങ്ങൾ നടക്കുന്നില്ല. പഞ്ചായത്തിലും മറ്റും വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുന്നവർക്ക് വലിയ കാല താമസം നേരിടുന്നു. പുതുശേരി വെസ്റ്റ് വില്ലേജ് പ്രവർത്തന രഹിതമായ നിലയിലാണെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പുതുശേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ.ബാബു ജില്ലാ കലക്ടർക്ക് പരാതി നൽകി.