പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ

Saturday 25 April 2026 2:03 AM IST

കൂത്താട്ടുകുളം: ഇടയാർ ഗുരു അരുൾ അനുകമ്പ ചാരിറ്റബിൾ സംഘത്തിന്റെ 16-ാമത് വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും 26ന് ഇടയാർ അമ്പാട്ട് എ.സോമരാജന്റെ വസതിയിൽ നടക്കും.

രാവിലെ 9ന് രജിസ്ട്രേഷനും 9.30ന് പതാക ഉയർത്തലും, തുടർന്ന് 10ന് ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ലീലാ സാബുവിന്റെ പ്രഭാഷണം.

തുടർന്ന് സംഘം പ്രസിഡന്റ് ടി.പി. ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം രക്ഷാധികാരി അഡ്വ.എ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. 'സംഘം ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ ടി.ഡി.തങ്കപ്പൻ സംസാരിക്കും. പുതിയ അംഗങ്ങൾ സ്വയം പരിചയപ്പെടുത്തുന്നതിനൊപ്പം സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളും യോഗത്തിൽ നടക്കും.

​വൈസ് പ്രസിഡന്റ് കെ.ആർ. പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി ഇ.ആർ.ഷിബു, മുൻ സെക്രട്ടറി കെ.എസ്.ശശി, അഡ്വ. സിന്ധുമോൾ, സി.എൻ. രാജു, എം.ആർ.പ്രമോദ്, എ. സോമരാജൻ തുടങ്ങിയവർ സംസാരിക്കും.

​പൊതുയോഗത്തിന് ശേഷം അഡ്വ. എ.കെ.ജയപ്രകാശിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.