ചൂർണിക്കരയിൽ സർവേ പുന:രാരംഭിക്കും

Friday 24 April 2026 10:24 PM IST

ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി ഭൂമിസർവേ പുന:രാരംഭിക്കും. രണ്ടുവട്ടം നിറുത്തിവച്ച സർവേയാണ് ആലുവ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ 27ന് പുനഃരാരംഭിക്കുന്നത്. ചൂർണിക്കര വില്ലേജ് കമ്പനിപ്പടിയിലെ ബ്ലോക്ക് 34ൽ റീസർവേ നമ്പർ 176/1ൽ 16.80ആർ, 177/2ൽ 7.30ആർ, 176/3ൽ 10.30ആർ എന്നീ 85 സെന്ററോളം പുറമ്പോക്ക് ഭൂമിയാണ് അളന്ന് അതിർത്തി നിർണയിക്കുന്നത്. 16.80 സ്ഥലം 2023 ഡിസംബർ 18ന് സർവേ നടത്തിയതാണ്. കാടുവെട്ടിത്തെളിക്കാതിരുന്നതിനാലാണ് കഴിഞ്ഞ വർഷം സർവേ നടന്നെങ്കിലും പൂർത്തിയാകാതിരുന്നത്. ലൈഫ് പദ്ധതി ആക്ഷൻ കൗൺസിൽ പരാതി നൽകിയതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സർവേ പുന:രാരംഭിക്കുന്നത്.