അദ്ധ്യാപകർക്കെതിരെ കേസെടുക്കണമെന്ന് സാംബവ മഹാസഭ
Saturday 25 April 2026 1:58 AM IST
പത്തനംതിട്ട: കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ അദ്ധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇട്ടിഷാജി, വൈസ് പ്രസിഡന്റ് ബലറാം, സി.എസ് കൃഷ്ണൻകുട്ടി, വി.കെ ദാസൻ, സുധീഷ്, വി.പി തങ്കച്ചൻ, കെ.സി രാമചന്ദ്രൻ, എ.കെ ശശി, കെ.എസ് കവിത, സീമസുഭാഷ് തുടങ്ങിയവർ സംസാരിച്ചു.