പേടിഎം ബാങ്ക് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി
Saturday 25 April 2026 12:16 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ പേയ്‌മെന്റ് ബാങ്കായ പേടിഎമ്മിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. പേയ്‌മെന്റ് ബാങ്കിംഗ് ലൈസൻസ് നൽകുമ്പോൾ റിസർവ് ബാങ്ക് നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ഇതോടെ ബാങ്കിംഗ് ഇടപാടുകൾ നടത്താനുള്ള പേടിഎമ്മിന്റെ അംഗീകാരം നഷ്‌ടമായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിംഗ് സേവനങ്ങൾ നിറുത്താനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ബാങ്കിംഗ് ലൈസൻസ് പിൻവലിച്ചാലും നിക്ഷേപകരുടെ പണം പൂർണമായി മടക്കി നൽകുവാനുള്ള ശേഷി പേടിഎമ്മിനുണ്ടെന്ന് റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ പറഞ്ഞു.