അവധിക്കാല വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്ക് ലഹരിയൊഴുക്ക്

Saturday 25 April 2026 12:20 AM IST

2 ദിവസത്തിനിടെ പിടികൂടിയത് 3.5 കിലോ എം.ഡി.എം.എ

ലക്ഷ്യം വയ്ക്കുന്നത് വിദ്യാർത്ഥികളെയും യുവാക്കളെയും

കോഴിക്കോട്: അവധിക്കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് എം.ഡി.എം.എ ഒഴുകുന്നു. രണ്ട് ദിവസത്തിനിടെ മാത്രം പിടികൂടിയത് മൂന്നര കിലോയോളം എം.ഡി.എം.എ. യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരിയെത്തുന്നത്.

അവധിക്കാലം ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാനാണ് ലഹരിയെത്തിച്ചതെന്ന് ഇതുവരെ പിട‌ിയിലായ ഒമ്പതു പേരും പൊലീസിനോടും എക്സെെസിനോടും പറഞ്ഞു. പ്രധാനമായും ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവരുന്നത്. മൊത്തമായി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളാക്കി വിൽക്കുകയാണ് ചെയ്യുന്നത്. പിടിയിലായ പലരും ലഹരി ഉപയോഗിക്കുന്നവരാണ്. മറ്റു ചിലർ കാരിയർമാരാണ്. ഇവരിൽ യുവതികളും പെടുന്നു. പന്തീരാങ്കാവിൽ പിടിയിലായതിൽ താമരശ്ശേരി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഫാത്തിമ നസ്രിൻ ഉണ്ടായിരുന്നു. വലിയ തുക പ്രതിഫലം ലഭിക്കുന്നതിനാൽ പലരും ലഹരി മാഫിയയുടെ കെണിയിൽ വീഴുന്നു. ലഹരി ഉപയോഗിച്ചു തുടങ്ങിയാൽ അതിൽ നിന്ന് രക്ഷയുണ്ടാകില്ലെന്ന് എക്സെെസ് അധികൃതർ പറയുന്നു. സ്കൂളുകളും കോളേജുകളിൽ കേന്ദ്രീകരിച്ചും ലഹരിമാഫിയ വൻതോതിൽ വിൽപ്പന നടത്തിയിരുന്നു. അവധിക്കാലമായതോടെ ഇവിടങ്ങളിലെ വിൽപ്പന മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് വിൽപ്പന ലക്ഷ്യമിട്ടാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഫീക്ക് മൂന്ന് കിലോയിലധികം എം.ഡി.എം.എ കൊണ്ടുവന്നതെന്ന് എക്സെെസിനോട് പറഞ്ഞിരുന്നു.

2 ദിവസത്തിനിടെ പിടികൂടിയ എം.ഡി.എം.എ

പന്തീരാങ്കാവിൽ നിന്ന്..... 3.3 കിലോ

ചെറുവണ്ണൂരിൽ നിന്ന്..... 122.72 ഗ്രാം

ഉള്ള്യേരിയിൽ നിന്ന്.....11.83 ഗ്രാം

കഞ്ചാവ്

ഉള്ള്യേരിയിൽ നിന്ന് .....5.44 ഗ്രാം

ല​ഹ​രി​ക്ക​ട​ത്തി​ൽ​ ​പി​ടി​യി​ലാ​യ​ ​ഷെ​ഫീ​ക്ക് മു​മ്പ് ​നി​ല​മ്പൂ​രി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട​ ​പ്ര​തി

​എ​ക്സെെ​സി​നെ​ ​വെ​ട്ടി​ച്ചു​ ​ക​ട​ന്ന​ത് 2023​ ൽ

കോ​ഴി​ക്കോ​ട്:​ ​മൂ​ന്നു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ല​ഹ​രി​മ​രു​ന്നു​മാ​യി​ ​വ്യാ​ഴാ​ഴ്ച​ ​പ​ന്തീ​രാ​ങ്കാ​വി​ൽ​ ​പി​ടി​യി​ലാ​യ​ ​മ​ല​പ്പു​റം​ ​കൊ​ണ്ടോ​ട്ടി​ ​സ്വ​ദേ​ശി​ ​ഷ​ഫീ​ക്ക് ​(35​)​ 2023​ൽ​ ​എ​ക്സെെ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട​ ​പ്ര​തി.​ 44​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​നി​ല​മ്പൂ​ർ​ ​എ​ക്സെെ​സ് ​അ​ധി​കൃ​ത​ർ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​അ​ന്ന്ഷെ​ഫീ​ക്കി​നൊ​പ്പം​ ​മ​റ്റു​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​പി​ടി​യി​ലാ​യി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​എം.​ഡി.​എം.​എ​ ​ക​ണ്ടെ​ടു​ത്ത​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സം​ഭ​വ​ ​സ്ഥ​ല​ത്തു​നി​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​ത്.​ ​തു​ട​ർ​ന്ന് ​ഒ​ളി​വി​ലാ​യി​രു​ന്ന​ ​ഷ​ഫീ​ക്കി​നെ​ ​രാ​ജ​സ്ഥാ​നി​ൽ​ ​നി​ന്ന് 3.3​ ​കി​ലോ​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​കാ​റി​ൽ​ ​വ​രു​മ്പോ​ൾ​ ​പ​ന്തീ​രാ​ങ്കാ​വി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​താ​മ​ര​ശ്ശേ​രി​ ​അ​ടി​വാ​രം​ ​സ്വ​ദേ​ശി​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റും​ ​ഷ​ഫീ​ക്കി​ന്റെ​ ​സു​ഹൃ​ത്തു​മാ​യ​ ​ഫാ​ത്തി​മ​ ​ന​സ്രീ​നും​ ​പി​ടി​യി​ലാ​യി​രു​ന്നു.​ ​നി​ല​മ്പൂ​ർ​ ​കേ​സി​ൽ​ ​ഷെ​ഫീ​ക്കി​ന്റെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​മ​ഞ്ചേ​രി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.​ ​പ​ന്തീ​രാ​ങ്കാ​വ് ​കേ​സി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ളു​മു​ണ്ടാ​കും.​ ​രാ​ജ​സ്ഥാ​നി​ൽ​ ​നി​ന്നാ​ണ് ​എം.​ഡി.​എം.​എ​ ​കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ​ഷെ​ഫീ​ക്ക് ​എ​ക്സെെ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​സാ​ധാ​ര​ണ​ ​ബം​ഗ​ളൂ​രു,​ ​ഡ​ൽ​ഹി​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​കൊ​ണ്ടു​വ​രാ​റു​ള്ള​ത്.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​എ​ക്സെെ​സി​ന്റെ​യും​ ​പൊ​ലീ​സി​ന്റെ​യും​ ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ല​ഹ​രി​മാ​ഫി​യ​ ​രാ​ജ​സ്ഥാ​നി​ലേ​ക്ക് ​താ​വ​ളം​ ​മാ​റ്റി​യ​താ​യി​ ​സം​ശ​യ​മു​ണ്ട്.

​അ​ന്വേ​ഷ​ണം​ ​രാ​ജ​സ്ഥാ​നി​ലേ​ക്കും

പ​ന്തീ​രാ​ങ്കാ​വി​ൽ​ ​പി​ടി​കൂ​ടി​യ​ ​എം.​ഡി.​എം.​എ​യു​ടെ​ ​ഉ​റ​വി​ട​വും​ ​വി​ൽ​പ്പ​ന​രീ​തി​യും​ ​മ​റ്റു​മ​റി​യാ​ൻ​ ​രാ​ജ​സ്ഥാ​നി​ലേ​ക്കും​ ​എ​ക്സെെ​സ് ​സം​ഘം​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ക്കും.​ ​ഫെ​ഫീ​ക്കി​നെ​യും​ ​കൊ​ണ്ട് ​രാ​ജ​സ്ഥാ​നി​ൽ​ ​തെ​ളി​വെ​ടു​പ്പി​ന് ​കൊ​ണ്ടു​പോ​കു​ന്ന​തും​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഒ​രു​ത​വ​ണ​ ​എ​ക്സെെ​സ് ​പി​ടി​യി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.​ ​ഷെ​ഫീ​ക്ക് ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ളാ​ണ്.​ ​ഫാ​ത്തി​മ​ ​ന​സ്രീ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​ ​വി​വ​ര​മി​ല്ല.​ ​അ​തേ​സ​മ​യം​ ​ല​ഹ​രി​ക്ക​ട​ത്തി​നെ​ന്ന് ​അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് ​സു​ഹൃ​ത്ത് ​ഷെ​ഫീ​ക്കി​നൊ​പ്പം​ ​പോ​യ​ത്.​ ​ചേ​ലേ​മ്പ്ര​ ​സ്വ​ദേ​ശി​ ​ഫാ​റൂ​ക്കി​ന്റെ​ ​കാ​ർ​ ​പ്ര​തി​ദി​നം​ 3,500​ ​രൂ​പ​യ്ക്ക് ​വാ​ട​ക​ക്കെ​ടു​ത്താ​യി​രു​ന്നു​ ​ല​ഹ​രി​ക്ക​ട​ത്ത്.​ ​യു​വ​തി​യു​ള്ള​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​പ​രി​ശോ​ധ​ന​യു​ണ്ടാ​കി​ല്ലെ​ന്ന് ​ഷെ​ഫീ​ക്ക് ​ക​രു​തി.​ ​ല​ഹ​രി​യെ​ത്തു​ന്നു​ണ്ടെ​ന്ന​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.

വി​ൽ​പ്പ​ന​യ്ക്ക് ​എ​ത്തി​ച്ച​ ​എം.​ഡി.​എം.​എ​ ​യു​മാ​യി​ 5​ ​യു​വാ​ക്ക​ൾ​ ​പി​ടി​യിൽ

കോ​ഴി​ക്കോ​ട്:​ ​വി​ൽ​പ്പ​ന​ക്കെ​ത്തി​ച്ച​ 122.72​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യും​ ​മ​യ​ക്കു​മ​രു​ന്ന് ​വി​റ്റ് ​കി​ട്ടി​യ​ 10,300​ ​രു​പ​യു​മാ​യി​ ​യു​വാ​ക്ക​ൾ​ ​പി​ടി​യി​ൽ.​ ​ഫ​റോ​ക്ക് ​ച​ന്ത​ ​വ​ണ്ടി​ത്തെ​ടി​ ​വീ​ട്ടി​ൽ​ ​ആ​ഷി​ക്.​ ​വി​ ​(31​),​ ​കോ​ഴി​ക്കോ​ട് ​മു​ഖ​ദാ​ർ​ ​ആ​മി​നാ​സ് ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ആ​ദി​ൽ​ ​(27​),​ ​ചെ​റു​വ​ണ്ണൂ​ർ​ ​മ​ധു​ര​ ​ബ​സാ​ർ​ ​അ​രീ​ക്കാ​ട​ൻ​ ​വീ​ട്ടി​ൽ​ ​ജാ​സി​ർ.​ ​എ​ ​(27​),​ ​ചെ​റു​വ​ണ്ണൂ​ർ​ ​കു​മ്മ​ന​പാ​ടം​ ​ക​വു​ങ്ങി​ൻ​ ​തോ​ട​ൻ​ ​വീ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​ജാ​സി​ർ​ ​കെ.​ടി​ ​(22​),​ ​ഒ​ള​വ​ണ്ണ​ ​പ​യ്യ​ടി​ത്താ​ഴം​ ​വീ​ട്ടി​ൽ​ ​മ​ൻ​സൂ​ർ​ ​പി.​ടി​ ​(36​)​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​നാ​ർ​ക്കോ​ട്ടി​ക് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​അ​ബ്ദു​ൾ​ ​ക​രീ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സി​റ്റി​ ​ഡാ​ൻ​സാ​ഫും​ ​ന​ല്ല​ളം​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ബി​ജു​ ​പ്ര​കാ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സും​ ​ചേ​ർ​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ചെ​റു​വ​ണ്ണൂ​ർ​ ​മ​ധു​ര​ബ​സാ​റി​ലെ​ ​ജീ​വ​ ​ബേ​ക്കേ​ഴ്‌​സ് ​ആ​ന്റ് ​കൂ​ൾ​ബാ​റി​ന്റെ​ ​മു​ൻ​വ​ശ​ത്തു​ള്ള​ ​കെ​ട്ടി​ട​ത്തി​ൽ​ ​വ​ച്ച് ​മ​യ​ക്കു​മ​രു​ന്ന് ​സ​ഹി​ത​മാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ചെ​രു​പ്പ് ​ഗോ​ഡൗ​ണാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഈ​ ​കെ​ട്ടി​ട​ത്തി​ൽ​ ​വെ​ച്ച് ​എം.​ഡി.​എം.​എ​ ​ചെ​റി​യ​ ​പാ​യ്ക്ക​റ്റു​ക​ളാ​ക്കി​ ​ഫ​റോ​ക്ക്,​ ​ബേ​പ്പൂ​ർ,​ ​മാ​ങ്കാ​വ്,​ ​പ​ന്തീ​ര​ങ്കാ​വ്,​ ​രാ​മ​നാ​ട്ടു​ക​ര​ ​എ​ന്നി​വ​ട​ങ്ങ​ളി​ലെ​ ​യു​വാ​ക്ക​ൾ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മാ​ണ് ​വി​റ്റി​രു​ന്ന​ത്.​ ​ല​ഹ​രി​യെ​ത്തി​ച്ച​ത് ​സ്‌​കൂ​ൾ​ ​അ​വ​ധി​ക്കാ​ലം​ ​ല​ക്ഷ്യ​മാ​ക്കി​യാ​ണ്.​ ​പ്ര​തി​ക​ൾ​ ​സ്ഥി​രം​ ​മ​യ​ക്കു​മ​രു​ന്ന് ​വി​ൽ​പ്പ​ന​ക്കാ​രാ​ണ്.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​മ​യ​ക്കു​മ​രു​ന്ന് ​മൊ​ത്ത​വി​ൽ​പ്പ​ന​ക്കാ​രി​ൽ​ ​നി​ന്നും​ 100,​ 200​ ​ഗ്രാ​മു​ക​ളാ​യി​ ​വാ​ങ്ങി​ ​ഒ​രു​ ​ഗ്രാം,​ ​ര​ണ്ട് ​ഗ്രാം​ ​പാ​യ്ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് ​വി​ൽ​ക്കു​ന്ന​ത്.​ ​യു​വാ​ക്ക​ൾ​ക്കും,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ചെ​രു​പ്പ് ​ഗോ​ഡൗ​ണി​ൽ​ ​വെ​ച്ച് ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗി​ക്കാ​നു​ള്ള​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​സ്റ്റേ​ഷ​നു​ക​ളി​ലാ​യി​ ​ല​ഹ​രി​യു​പ​യാേ​ഗ​ത്തി​നും​ ​മ​റ്റും​ ​നി​ര​വ​ധി​ ​കേ​സു​ണ്ട്.​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​ ​ഉ​റ​വി​ട​ത്തെ​ ​പ​റ്റി​യും​ ​മ​റ്റും​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷി​ക്കു​ക​യാ​ണ് ​പൊ​ലീ​സ്.