ചെന്നൈയുടെ ഇമ്മിണി ബല്യ ജയം
എ.പി.എല്ലിൽ റൺ മാർജിനിലെ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ രാത്രി ചെന്നൈ സൂപ്പർ കിംഗ്സ് മുംബയ് ഇന്ത്യൻസിനെതിരെ നേടിയത്.
വാങ്കഡേ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 207 റൺസടിച്ച ചെന്നൈയ്ക്കെതിരെ മുംബയ് 19 ഓവറിൽ 104 റൺസിന് ആൾഔട്ടായി. 103 റൺസാണ് വിജയമാർജിൻ.
2015 ൽ പഞ്ചാബിനെതിരേ നേടിയ 97 റൺസിന്റേതായിരുന്നു ഇതിനുമുമ്പുള്ള ചെന്നൈയുടെ വലിയ ജയം. ഐപിഎല്ലിൽ നൂറിലധികം റൺസിന് ഇതാദ്യമായാണ് ചെന്നൈ ജയിക്കുന്നത്.
ടൂർണമെന്റിൽ മുംബയ്ക്കെതിരേ ചെന്നൈ നേടുന്ന 19-ാം ജയമാണിത്. മുംബൈക്കെതിരേ മറ്റൊരു ടീമിനും ഇത്രയധികം ജയമില്ല.
തങ്ങൾക്ക് എതിരെ മുംബയ്‌യെ ഏറ്റവും കുറഞ്ഞ ടോട്ടലിൽ (103) ഒതുക്കാനും ചെന്നൈയ്ക്ക് കഴിഞ്ഞു.
ഐ.പി.എല്ലിൽ മുംബയ്‌യുടെ ഏറ്റവും വലിയ തോൽവികളിലൊന്നാണിത്. റൺസ് അടിസ്ഥാനത്തിൽ ഇത്രയും വലിയ തോൽവി മുംബൈക്ക് നേരിടേണ്ടിവന്നിട്ടില്ല.
2013 ൽ രാജസ്ഥാനെതിരേ 87 റൺസിന് തോറ്റതാണ് ഇതിന് മുൻപ് മുംബയ് നേരിട്ട വലിയ പരാജയം. മാത്രമല്ല ടീമിന്റെ വാങ്കഡെയിലെ ഏറ്റവും വലിയ തോൽവിയും ഇതുതന്നെ.