ലോക യോഗ്യതാ മാർക്ക് കടന്ന് അഷ്ഫഖ്

Friday 24 April 2026 11:32 PM IST

തുംകൂർ : കർണാടകയിൽ നടക്കുന്ന ദേശീയ ജൂനിയർ (അണ്ടർ -20) അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗം 400 മീറ്ററിൽ ഹീറ്റ്സിൽ ഏഷ്യൻ മീറ്റിന്റെയും സെമിയിൽ ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിന്റേയും യോഗ്യതാ മാർക്ക് മറികടന്ന് മലയാളി താരം മുഹമ്മദ് അഷ്ഫഖ്. മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ 47.39 സെക്കൻഡിലാണ് അഷ്ഫഖ് ഹീറ്റ്സിൽ ഒന്നാമനായി ഫിനിഷ് ചെയ്തത്.47.53 സെക്കൻഡാണ് ഏഷ്യൻ യോഗ്യതാ മാർക്ക്. സെമിയിൽ 46.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത് 47.11സെക്കൻഡിന്റെ ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാമാർക്കും മറികടന്നു.

ഇന്നലെ നടന്ന പുരുഷ വിഭാഗം 100 മീറ്ററിൽ റിലയൻസിന്റെ അഭയ് സിംഗ് 10.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റ് റെക്കാഡോടെ സ്വർണം നേടി. ഏഷ്യൻ യോഗ്യതാമാർക്കും അഭയ് മറികടന്നു. വനിതകളുടെ 100 മീറ്ററിൽ ഉത്തർ പ്രദേശിന്റെ നിപം ദേശീയ ജൂനിയർ റെക്കാഡ് തിരുത്തിക്കുറിച്ച് 11.53 സെക്കൻഡിൽ ഫിനിഷ് ചെയ്തു. വനിതകളുടെ 5000 മീറ്ററിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സോനം പാർമറും ഡിസ്കസ് ത്രോയിൽ പഞ്ചാബിന്റെ അമാനത്ത് കാംബോജും പോൾവാട്ടിൽ തമിഴ്നാടിന്റെ ബി.സൗന്ദര്യയും സ്വർണം നേടി.